ന്യൂദല്‍ഹി: ബിജെപി നേതാവിനെയും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെയും ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ചു കൊന്നു. ദല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ബിജെപി നേതാവ് ശിവകുമാറും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
ടൊയോട്ട ഫോര്‍ച്യൂണര്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ശിവകുമാറിനെയും സംഘത്തിനെയും ബൈക്കിലെത്തിയവര്‍ തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ഏതാണ്ട് ഒരു കിലോ മീറ്ററോളം ദൂരം സംഘം ഇവരെ പിന്തുടര്ന്ന് വെടിവച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. ശിവകുമാര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശിവകുമാറിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൂടാതെ മറ്റ് രണ്ട് പേര് കൂടി കാറിലുണ്ടായിരുന്നു. ഇവര്‍ക്ക് സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: