ഹോം » പ്രാദേശികം » പത്തനംതിട്ട » 

മണ്ഡല- മകരവിളക്ക് മഹോത്സവം തുടങ്ങി

November 17, 2017

തിരുവല്ല: ശരണ മന്ത്ര ധ്വനികളില്‍ മണ്ഡലമഹോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായി .തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം,തൃക്കവിയൂര്‍ മഹാദേവക്ഷേത്രം,യമ്മര്‍കുളങ്ങര ശ്രീ മഹാഗണപതിക്ഷേത്രം,മലയാലപ്പുഴ ഭദ്രകാളിക്ഷേത്രം,കലഞ്ഞൂര്‍ മഹാദേവക്ഷേത്രം,മുരിക്കാശ്ശേരി മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ പുലര്‍ച്ചെ തന്നെ ചടങ്ങുകള്‍ നടന്നു.ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് തുടക്കമായി.
നിരണം പുതിയമഠം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് വരെ നടക്കുന്ന ചിറപ്പ് ആഘോഷത്തിന് തുടക്കമായി ക്ഷേത്രം മേല്‍ശാന്തി മാധവന്‍ നമ്പൂതിരി പുരാണ പാരായണം ഉദ്ഘാടനം നിര്‍വ്വഹിച്ചു .പാരായണാചാര്യന്‍ .വി.വി.ബാലകൃഷ്ണന്‍ ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സുകുമാരന്‍ നായര്‍ കാര്‍ത്തിക, സെക്രട്ടറി .ശരത്ത് അമ്മനത്ത് സമിതി അംഗങ്ങളായ പ്രദീപ് ,സുമേഷ്, ജിഷണു,ദിലീപ് എന്നിവര്‍ സംസാരിച്ചു.
കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളീ ക്ഷേത്രത്തില്‍ മണ്ഡല ചിറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് കളമെഴുത്ത് പാട്ടും തുടങ്ങി വൃശ്ചികം ഒന്നിന് ആരംഭിച്ചു. ധനു 11 ന് സമാപിക്കും.തുകലശ്ശേരി മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ തന്നെ ചിറപ്പ് മഹോത്സവത്തിന്റെ ചടങ്ങുകള്‍ നടന്നു..മൂത്തൂര്‍ ഭഗവതിക്ഷേത്രം,തുകലശ്ശേരി മഹാദേവക്ഷേത്രം,ഗോവിന്ദന്‍കുളങ്ങര ഭഗവതി ക്ഷേത്രം,പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രം,നീര്‍വിഴാകം ധര്‍മ്മശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ മണ്ഡല ചടങ്ങുകള്‍ നടന്നു.പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ വ്രതാരംഭം നടന്നു.കൈപ്പുഴ കിഴക്ക് ഗുരുനാഥന്‍മുകടി അയ്യപ്പഗുരു ക്ഷേത്രത്തില്‍ ചിറപ്പുത്സവതുടങ്ങി. രാത്രി ശരണംവിളിയും ദീപക്കാഴ്ചയുമുണ്ടാകും.മുട്ടാര്‍ അയ്യപ്പക്ഷേത്രത്തില്‍ 41 ദിവസമാണ് ചിറപ്പുത്സവം. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനവും രാത്രി ഭജനയും ഉണ്ടാകും. 41ന് വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളിപ്പ്, വരവേല്‍പ്പ് ഘോഷയാത്ര എന്നിവയുണ്ടാകും.പുലിക്കുന്നില്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ചിറപ്പുത്സവം നടക്കും. രാത്രി ശരണംവിളി, പ്രസാദ വിതരണം എന്നിവയുണ്ടാകും. ശബരിമല അയ്യപ്പസേവാസമാജം പന്തളം മണികണ്ഠനാല്‍ത്തറയ്ക്ക് സമീപം ക്യാമ്പ് ഓഫീസ് തുറന്നു.തട്ടയില്‍ ധര്‍മ്മശാസ്താ ക്ഷേത്രം,ചുമത്ര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ ചടങ്ങുകള്‍ നടന്നു.മണ്ഡലമാസപൂജയോടനുബന്ധിച്ചു
പുതുശേരി ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ കടമാംകുളം കാണിക്ക മണ്ഡപ സന്നിധിയില്‍ വൃശ്ചികം 1 മുതല്‍ 12 വരെ വൈകിട്ട് ദീപക്കാഴ്ചയും ഭജനയും അന്നദാനവും നടക്കുന്നതാണ് .നവംമ്പര്‍ 27 ന് സമൂഹസദ്യയും ദീപക്കാഴ്ചയും നടക്കുന്നതാണ് കൈപ്പട്ടുര്‍ വയലാവടക്ക് കാരയ്ക്കാട്ട് കൈലാസനാഥ ക്ഷേത്രത്തില്‍ പന്ത്രണ്ട് വിളക്ക് ഉത്സവം 27 വരെ നടക്കും.9.30ന് നൂറുംപാലും, 12ന് അന്നദാനം, 6.30നും 7.57നും മധ്യേ കൊടിയേറ്റ്. 26ന് 12ന് സമൂഹസദ്യ. 27ന് രാവിലെ 9.53ന് കൊടിയിറക്ക്, ഒന്‍പതുമണി മുതല്‍ ദേശദര്‍ശന രഥയാത്ര, മൂന്നിന് ദേശദര്‍ശനം, 7.30ന് സാംസ്‌കാരിക സമ്മേളനവും ചികിത്സാസഹായ നിധി വിതരണവും നടക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍.നായര്‍ ഉദ്ഘാടനം ചെയ്യും. ചികില്‍സാ സഹായവിതരണം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ലിസിമോള്‍ ജോസഫ് നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ ബാബുജി ക്ഷേത്രം തന്ത്രിയെ ആദരിക്കും. രാത്രി ഒന്‍പതിന് നാടകം.പുല്ലാട് ന്മ ശ്രീരാമകൃഷ്ണവിലാസം 5664–ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ 22 വരെ കരയോഗ മന്ദിരത്തില്‍ ഭാഗവത സപ്താഹയജ്ഞം നടക്കും. രാവിലെ എട്ടിന് ആരംഭിക്കും. കൃഷ്ണറാം ചേര്‍ത്തല യജ്ഞാചാര്യനായിരിക്കും. ദിവസവും ഒന്നിന് അന്നദാനം.

 

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick