ചേര്‍ത്തല: സ്വകാര്യ ഗോഡൗണില്‍ നിന്നു പിടിച്ചെടുത്ത റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുവാന്‍ കളക്ടറുടെ ഉത്തരവ്.
വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 19 ടണ്‍ അരിയും മൂന്ന് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്യുവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. റേഷന്‍കടകളില്‍ വിതരണം ചെയ്യേണ്ട ധാന്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്ന് ഒരുമാസത്തോളം മുമ്പ് സിവില്‍ സപ്ലൈസ് വകുപ്പ് പോലീസിന്റെ സഹായത്തോടെ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
ഭക്ഷ്യ ധാന്യങ്ങള്‍ കൂടുതല്‍കാലം സൂക്ഷിച്ചാല്‍ ഉപയോഗശൂന്യമാകാനുള്ള സാധ്യത കണക്കിലെടുത്താണ് വിതരണം നടത്താന്‍ നിര്‍ദേശിച്ചത്. സബ്സിഡിയില്ലാത്ത നിരക്കില്‍ ഗോതമ്പ് കിലോയ്ക്ക് 6.70 രൂപയ്ക്കും അരി 8.90 രൂപയ്ക്കുമാണ് വിതരണം ചെയ്യുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: