ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കുന്നംകുളത്ത് മാലിന്യപ്രശ്‌നം രൂക്ഷം: രോഗങ്ങള്‍ പടരുന്നു

November 16, 2017

കുന്നംകുളം : കുന്നംകുളത്ത് മാലിന്യപ്രശ്‌നം രൂക്ഷമാകുന്നതു മൂലം വിവിധരോഗങ്ങള്‍ പടരുന്നു.കഴിഞ്ഞ ദിവസം ആനായ്ക്കല്‍ കണിയാമ്പാല്‍ സ്വദേശിയായ യുവാവ് പനി ബാധിച്ചു മരിച്ചു. നഗരസഭയിലെ ഓരോ വാര്‍ഡിലും എന്‍ആര്‍എച്ച്എം ഫണ്ടും ചേര്‍ത്ത് 25000 രൂപയോളം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവയൊന്നും വേണ്ടത്ര ഫലം കണ്ടില്ല. ദിവസേന നൂറു കണക്കിന് ആളുകളാണ് വിവിധ തരം അസുഖങ്ങള്‍ മൂലം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായെത്തുന്നത്. വൃത്തിയില്ലാത്ത സ്ഥലങ്ങളില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ ദിവസേന പെരുകിവരുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്.

Related News from Archive
Editor's Pick