ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കട കത്തിച്ചയാള്‍ക്കെതിരെ നടപടിവേണം

November 16, 2017

ചെറുതുരുത്തി: ബി.ജെ.പി. പാഞ്ഞാള്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാഞ്ഞാള്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. പൈങ്കുളത്തെ പെട്ടി കട കത്തിച്ച കേസിലെ പ്രതിയും കോണ്‍ഗ്രസ്സിന്റെ 16-ാം വാര്‍ഡ് മെമ്പറും, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ടി.കെ വാസുദേവന്റെ രാജി ആവശ്യപ്പെട്ടാണ് ധര്‍ണ്ണ നടത്തിയത്. ചേലക്കര നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ.മണി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി. പാഞ്ഞാള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഉണ്ണികൃഷ്ണവാര്യര്‍, കെ.പി.രാമചന്ദ്രന്‍, കെ.പി.സാവിത്രി, അശോക് കുമാര്‍, കെ.എ.രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick