ന്യൂദല്‍ഹി: ഗാര്‍ഹിക വൈദ്യുതീകരണത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാനുള്ള സൗഭാഗ്യ പോര്‍ട്ടല്‍ കേന്ദ്ര മന്ത്രി ആര്.കെ. സിങ് പ്രകാശനം ചെയ്തു. പ്രധാന് മന്ത്രി സഹജ് ബിജ്ലി ഹര് ഘര്‍ യോജന- സൗഭാഗ്യ വെബ് പോര്‍ട്ടല്‍ (http://saubhagya.gov.in) പ്രകാശനം ചെയ്തു.
നാലു കോടി വീടുകള്‍ വൈദ്യുതീകരിക്കുകയെന്ന ലക്ഷ്യം അടുത്ത ഡിസംബറോടെ കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി നല്കുന്നതിനായുള്ള സൗഭാഗ്യ പദ്ധതിക്ക് കഴിഞ്ഞ സപ്തംബറിലാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: