കോഴിക്കോട്: ട്രഷറികളില്‍ സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നത് ആസൂത്രിതമാണെന്നും ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ പോലും പാസാവാത്ത സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും എന്‍ജിഒസംഘ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ട്രഷറികളില്‍ പണമില്ലാത്ത സാഹചര്യത്തെ സാങ്കേതിക പ്രശ്നമായി തെറ്റിദ്ധരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ബില്ലുകള്‍ പാസാക്കാന്‍ നടപടി എടുക്കണമെന്ന് എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി അനുജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: