കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ പൂതംമ്പാറ, ചൂരണി, പക്രംതളംവഴി വയനാട്ടിലേക്കുള്ള ചുരമില്ലാത്ത ഏക ബദല്‍ റോഡ് തകര്‍ന്ന നിലയില്‍.
പക്രംതളം, ചുരം റോഡിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാന്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിപൂര്‍ത്തിയാക്കിയ ഈ റോഡില്‍ കൂടി കാല്‍നടയാത്ര പോലും പറ്റാത്ത സ്ഥിതിയാണ്. ഇത് വഴി വാഹനങ്ങളുടെ ഓട്ടം നിലച്ചിരിക്കുകയാണ്. കരിങ്കല്‍ക്വാറികളില്‍ നിന്നും മറ്റുമുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ അമിതവേഗതയിലുള്ള യാത്രയാണ് റോഡ് തകരാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
പാതയോരത്തെ ഓവുചാലുകള്‍ പൂര്‍ണമായും നികന്ന് പോയിരിക്കുകയാണ്. ഇതുകാരണം ശക്തമായ മഴയെ തുടര്‍ന്നുണ്ടാവുന്ന മലവെള്ളം റോഡിലൂടെ കുത്തി ഒലിച്ചുപോവുന്നതും റോഡ് തകരാന്‍ കാരണമാവുകയാണ്. റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ കുറ്റിയാടിയിലെ പൊതുമരാമത്ത് ആഫീസിന് മുന്നില്‍ സമരം സംഘടിപ്പിച്ചിരുന്നു.
അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയിലുള്‍പ്പെടെ എത്തിപ്പെടാന്‍ പ്രദേശവാ സികള്‍ ഏറെ കഷ്ടപ്പെടുകയാണ്. പൂതംമ്പാറ, ചൂരണി, പക്രംതളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് എത്രയും വേഗം യാത്രാ യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: