നെടുങ്കണ്ടം: ഇടുക്കി റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും കല്ലാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് പുതുതായി അനുവദിച്ച എന്‍സിസി യൂണിറ്റിന്റെ ഉദ്ഘാടനവും നടന്നു. 29-ാമത് സ്കൂള്‍ കലോത്സവം ഡിസംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളിലായാണ് മുണ്ടിയെരുമയില്‍ നടക്കുന്നത്. 360 സ്കൂളുകളില്‍ നിന്നായി 3500 കലാ പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഒമ്പത് സ്റ്റേജുകള്‍ ക്രമീകരിക്കും.
ലോഗോ പ്രകാശനവും എന്‍സിസി യൂണിറ്റ് ഉദ്ഘാടനവും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിച്ചു. യോഗത്തില്‍ ജോയിസ് ജോര്‍ജ്ജ് എംപി അദ്ധ്യക്ഷത വഹിച്ചു. ലോഗോ ആയി തെരഞ്ഞെടുത്തത് ആതിഥേയ സ്കൂളിലെ വിദ്യാര്‍ത്ഥിയായ ജോയല്‍ എസ് വരച്ച ചിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: