കൊച്ചി: ബ്ലാസ്റ്റേഴ്സിനെ നേരിടാനിറങ്ങുമ്പോള്‍ റോബി കീനിനേറ്റ പരിക്ക് തിരിച്ചടിയാണെന്ന് എടികെ കോച്ച് ടെഡി ഷെറിങ്ഹാം. എങ്കിലും ടീമില്‍ മറ്റ് മികച്ച താരങ്ങളുണ്ടെന്നും അവര്‍ കീനിന്റെ കുറവ് പരിഹരിക്കുമെന്നും ടെഡി പറഞ്ഞു.
എടികെയുടെ കോച്ചായി ഇന്ത്യയിലേക്കു വരാന്‍ തീരുമാനിച്ചപ്പോള്‍ കാലാവസ്ഥ, കാണികള്‍ എന്നിവയെക്കുറിച്ചാണ് എല്ലാവരും പറഞ്ഞത്. കൊച്ചിയിലാണ് ആദ്യ കളിയെന്നത് നല്ല അനുഭവമാണ്. ഈ കളിയില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആര്‍പ്പുവിളികളെ നിശബ്ദമാക്കണമെന്നാണ് ആഗ്രഹം.
ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരങ്ങളായ ബെര്‍ബറ്റോവിനെയും ഹ്യൂമിനെയും പിടിച്ചുകെട്ടുമെന്നും വിജയത്തോടെ സീസണ് തുടങ്ങാന്‍ കഴിയുമെന്നും ടെഡി പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: