തിരുവനന്തപുരം: ശിശുദിനത്തില്‍ ഭിക്ഷാടനം നടത്തിയ കുട്ടികളെ പോലീസ് ശിശുമന്ദിരത്തിലാക്കി. ഒപ്പമുണ്ടായിരുന്ന അമ്മയെ മഹിളാ മന്ദിരത്തിലുമാക്കി. ശിശുദിനത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നില്‍ ഭിക്ഷാടനം നടത്തുന്ന കുട്ടികളുടെ ചിത്രം ”ആഘോഷമല്ല…. അന്നത്തിനായുള്ള ദൈന്യത” എന്ന അടിക്കുറിപ്പോടെ ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഈ ചിത്രം ശ്രദ്ധയില്‍പ്പെട്ട ഫോര്‍ട്ട് പോലീസാണ് തമിഴ്നാട് സ്വദേശിയായ സ്ത്രീയെയും മക്കളെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് കുട്ടികളെ ശിശുമന്ദിരത്തിലേക്കും അമ്മയെ സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്കും മാറ്റി. വലിയതുറയില്‍ താമസിച്ചുവന്നിരുന്ന സ്ത്രീ തന്റെ കുട്ടികളുമായി സ്റ്റാച്യുവിലുള്ള ഫുട്പാത്തില്‍ വഴിയോരക്കച്ചവടം നടത്തിവരികയായിരുന്നു. അതിനിടെയാണ് കുട്ടികള്‍ വഴിയാത്രക്കാരനോട് അന്നത്തിനായി യാചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: