കൊല്ലം: ക്ഷേത്രങ്ങള്‍ രാഷ്ട്രീയക്കാര്‍ കൈ കടത്തുന്നതിനെതിരെ ശബരിമല അയ്യപ്പസേവാസമാജം പ്രമേയം പാസ്സാക്കി ഗവര്‍ണര്‍ക്ക് നല്കി. സമാജം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന അയ്യപ്പ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ക്ഷേത്ര സ്വത്ത് കൊള്ളയടിക്കാനാണ് ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് ആരോപിക്കുന്ന പ്രമേയത്തില്‍ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ട് നല്‍കണമെന്നും ആവശ്യപ്പെടുന്നു. സതീഷ് കൃഷ്ണ പ്രമേയം അവതരിപ്പിച്ചു.
അയ്യപ്പ സമ്മേളനം സമാജം ദേശീയ കാര്യദര്‍ശി വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെ.വിജയന്റെ അധ്യക്ഷനായി. ശബരിമല മുന്‍ മേല്‍ശാന്തി എന്‍.ബാലമുരളി ദീപ പ്രോജ്ജ്വലനം നടത്തി. ശബരിമല അന്നദാന കൂപ്പണ്‍ വിതരണം മുണ്ടയ്ക്കല്‍ രാജുവും ‘വൃശ്ചികം ഒന്ന് വൃക്ഷം ഒന്ന്’ എന്ന പദ്ധതിയിലൂടെ വൃക്ഷത്തൈ വിതരണം എം.വി. സോമയാജിയും നിര്‍വഹിച്ചു.
സമാജം ജില്ലാ ജനറല്‍ സെക്രട്ടറി മങ്ങാട് സുനില്‍, തപസ്യ ജില്ലാ സെക്രട്ടറി ആര്.അജയകുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.രമേശ്ബാബു, ശ്രീകേശ് പൈ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: