ഹോം » ഭാരതം » 

ബൊഫോഴ്‌സ് കേസ്: നേരത്തെ വാദം കേള്‍ക്കണമെന്ന ഹര്‍ജി തള്ളി

വെബ് ഡെസ്‌ക്
November 17, 2017

ന്യൂദല്‍ഹി: ബൊഫോഴ്‌സ് കേസില്‍ നേരത്തെ വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കിയ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ നേരത്തെ പരിഗണിക്കണമെന്ന ആവശ്യമാണ് തള്ളിയത്.

ബൊഫോഴ്‌സ് ഇടപാടില്‍ 64 കോടിയുടെ കോഴയുണ്ടെന്നും അന്വേഷണം അട്ടിമറിക്കാന്‍ രാജീവ് ഗാന്ധി ശ്രമിച്ചിരുന്നുവെന്നും അമേരിക്കന്‍ കുറ്റാന്വേഷകന്‍ മൈക്കിള്‍ ഹെര്‍ഷ്മാന്‍ അടുത്തിടെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സിബിഐ തുടരനേഷണത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.

Related News from Archive
Editor's Pick