ഹോം » ഭാരതം » 

നികുതി വെട്ടിപ്പ് : നടരാജനെ അറസ്റ്റ് ചെയ്തേക്കും

വെബ് ഡെസ്‌ക്
November 17, 2017

ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ അണ്ണാ ഡി‌എംകെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജനെ അറസ്റ്റ് ചെയ്തേക്കും. 2008ല്‍ നടരാജന്‍ കുറ്റക്കാരനാണെന്ന് വിധിച്ചുകൊണ്ടുള്ള സിബിഐ കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു.

രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയാണ് നടരാജന് സിബിഐ കോടതി വിധിച്ചിരുന്നത്. സെക്കന്റ് ഹാന്‍ഡ് വാഹനങ്ങള്‍ എന്ന രീതിയില്‍ വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങള്‍ ഇറക്കുമതി ചെയ്തുവെന്നാണ് കേസ്. ഇതിനെ തുടര്‍ന്ന് നടരാജനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഒരു കോടിയോളം നികുതി വെട്ടിക്കാനായി ഇവര്‍ കൃത്രിമ രേഖകള്‍ ഉണ്ടാക്കിയിരുന്നു.

കിഡ്നി, കരള്‍ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന നടരാജന്‍ വിശ്രമത്തിലാണ്.

Related News from Archive
Editor's Pick