ഹോം » ഭാരതം » 

ഹിന്ദുക്കളുള്ളതിനാല്‍ ജനാധിപത്യം സുരക്ഷിതം; ഗിരിരാജ് സിങ്ങ്

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

ഭോപ്പാല്‍: ഹിന്ദുക്കളുള്ളതിനാല്‍ ഇന്ത്യയില്‍ ജനാധിപത്യം സുരക്ഷിതമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങ്. ഹിന്ദുക്കള്‍ ഭൂരിപക്ഷമായിരിക്കുന്നിടത്തോളം കാലം ഇവിടെ ജനാധിപത്യവും സുരക്ഷിതമായിരിക്കും.

ഹിന്ദു ജനസംഖ്യ കുറഞ്ഞാല്‍ ബഹുസ്വരതയും മതസൗഹര്‍ദ്ദവും വികസനവും എല്ലാം ആപത്തിലാകും.ജനസംഖ്യയില്‍ വരുന്ന മാറ്റങ്ങള്‍ ഇന്ത്യയുടെ ദേശീയതയെ തന്നെ അപകടത്തിലാക്കും. യുപി, ആസാം, ബംഗാള്‍, കേരളം തുടങ്ങിയവ അടക്കം പല സംസ്ഥാനങ്ങളിലും ഹിന്ദുജനസംഖ്യ കുറഞ്ഞിട്ടുണ്ട്.

മൊത്തം 54 ജില്ലകളില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞു. ഇവയെല്ലാം മുസ്‌ളീം ഭൂരിപക്ഷ പ്രദേശങ്ങളായി. ഈ മാറ്റം രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും ഭീഷണിയാണ്. എല്ലാ മതക്കാര്‍ക്കിടിലും കുടുംബാസൂത്രണം നിര്‍ബന്ധമാക്കണം. ഹിന്ദുക്കള്‍ കുറഞ്ഞ സ്ഥലങ്ങളില്‍ മതസൗഹാര്‍ദ്ദം ഇല്ലാതായിത്തുടങ്ങി. ദേശീയതയും കുറഞ്ഞു. അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick