ഹോം » ഭാരതം » 

പാര്‍ലമെന്റില്‍ ഗുരുദേവന്റെ പ്രതിമ: ഉപരാഷ്ട്രപതിക്ക് നിവേദനം

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

പാര്‍ലമെന്റില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍ ഭാരവാഹികള്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് സമര്‍പ്പിക്കുന്നു. എന്‍. അശോകന്‍, പ്രസന്നന്‍ പിള്ള, ജി. ശ്രീദത്തന്‍ എന്നിവര്‍ സമീപം

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കണം, ദല്‍ഹിയിലെ പ്രധാന വീഥികളിലൊന്നിന് ഗുരുദേവന്റെ പേരിടണം എന്നീ ആവശ്യങ്ങളുള്‍പ്പെടുത്തി കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിവേദനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് സമര്‍പ്പിച്ചു.

ശ്രീനാരായണ ഗ്ലോബല്‍മിഷന്‍ ദല്‍ഹി ഘടകമാണ് എംപിമാരുടെ ഒപ്പുകള്‍ ശേഖരിച്ച് ഉപരാഷ്ട്രപതിയെ സമീപിച്ചത്. ഛായാചിത്രമോ പ്രതിമയോ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകത്ത് സ്ഥാപിക്കണം എന്നതാണ് ശ്രീനാരായണ ഗ്ലോബല്‍മിഷന്റെ ദൗത്യമെന്ന് ജനറല്‍ സെക്രട്ടറി ജി. ശ്രീദത്തന്‍ അറിയിച്ചു.

ഗ്ലോബല്‍മിഷന്‍ ദേശീയ വൈസ് പ്രസിഡന്റ് എന്‍. അശോകന്‍, ദല്‍ഹി ഘടകം പ്രസിഡന്റ് പ്രസന്നന്‍ പിള്ള, ജനറല്‍ സെക്രട്ടറി ജി. ശ്രീദത്തന്‍ എന്നിവര്‍ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിന്റെ ഛായാചിത്ര സമിതിക്ക് നിവേദനം കൈമാറുമെന്ന് വെങ്കയ്യ നായിഡു ഉറപ്പു നല്‍കി. റോഡിന്റെ നാമകരണം സംബന്ധിച്ച് എന്‍ഡിഎംസിയുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുമെന്നും ഉപരാഷ്ട്രപതി അറിയിച്ചു.

Related News from Archive
Editor's Pick