ഹോം » ഭാരതം » 

പദ്മാവതി: രജപുത്രരുടെ വികാരങ്ങളെ മാനിക്കണം; മലക്കം മറഞ്ഞ് തരൂര്‍

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

ന്യൂദല്‍ഹി: ചരിത്രം വളച്ചൊടിക്കുന്ന പദ്മാവതി എന്ന സിനിമക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും. രജപുത്രരുടെ വികാരങ്ങളെ നാം മാനിക്കേണ്ടതുണ്ട്. ഇന്ത്യ വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും നാടാണ്. അവിടെ മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കേണ്ടതുണ്ട്.

രജപുത്രരുടെ ധൈര്യം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. തരൂര്‍ പറഞ്ഞു. പദ്മാവതിക്കെതിരെ നടക്കുന്ന രജപുത്ര പ്രക്ഷോഭത്തെപ്പറ്റി അദ്ദേഹം പ്രതികരിച്ചു. ഇതുവരെ അദ്ദേഹം വ്യത്യസ്ഥമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രക്ഷോഭത്തെയും പ്രക്ഷോഭകരെയുംമുന്‍പ് വിമര്‍ശിച്ചിരുന്ന തരൂരിന്റെ മലക്കം മറിയല്‍ കൗതുകകരമാണ്. തരൂരിനെതിരെ ഉയര്‍ന്ന രോഷമാണ് ഇതിനു കാരണമെന്ന് കരുതപ്പെടുന്നു.

പദ്മാവതിയെ എതിര്‍ക്കണം; അജ്മീര്‍ ദര്‍ഗ ദീവാന്‍
ജെയ്പ്പൂര്‍; സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിയെന്ന സിനിമയെ എതിര്‍ക്കുക തന്നെ ചെയ്യണമെന്ന് അജ്മീര്‍ ദര്‍ഗ ദീവാന്‍ സെയ്ദ് സൈനുലാബ്ദീന്‍ അലിഖാന്‍. ഈ സിനിമക്കെതിരായ പ്രതിഷേധത്തെ മുസ്‌ളീങ്ങളും അനുകൂലിക്കണം. ചരിത്രം വളച്ചൊടിക്കുന്ന രജപുത്ര വികാരം വൃണപ്പെടുത്തുന്ന സിനിമയാണ് ഇത്. ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയും പദ്മാവതിയുമൊത്തുള്ള രംഗങ്ങള്‍ രജപുത്ര സമുദായത്തെ അപമാനിക്കുന്നവയാണ്. സമുദായ വികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ പുനപരിശോധിക്കേണ്ടതല്ലേ? അത്തരം ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിക്കണം. അലിഖാന്‍ പറഞ്ഞു.

Related News from Archive
Editor's Pick