ഹോം » ഭാരതം » 

ആരോഗ്യ വിദഗ്ധര്‍ക്ക് സ്വീകരണം

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

ന്യൂദല്‍ഹി: ആഗോള തലത്തില്‍ പ്രശസ്തരായ ഇന്ത്യയിലെ ആരോഗ്യ വിദഗ്ധര്‍ക്ക് ദല്‍ഹിയില്‍ സ്വീകരണം നല്‍കി. ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. സൗമ്യ സ്വാമിനാഥന്‍, ആയുഷ് മന്ത്രാലയ സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച, ലോകാരോഗ്യസംഘടനയിലെ ആയുഷ് വിദഗ്ധനും മലയാളിയുമായ ഡോ. ഗീത കൃഷ്ണന്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.

വിജ്ഞാന്‍ ഭാരതിയും ലോക ആയുര്‍വേദ ഫൗണ്ടേഷനും ദേശീയ ആയുര്‍വ്വേദ വിദ്യാര്‍ത്ഥി യുവജന സംഘടനയും ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ ആയുഷ് മന്ത്രി ശ്രീപാദ് നായിക്, കേന്ദ്രആരോഗ്യ സഹമന്ത്രി അനുപ്രിയ പാട്ടീല്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ശാസ്ത്ര സാങ്കേതിക മേഖലകള്‍ക്ക് ഇന്ത്യ നല്‍കിയ സംഭാവനകള്‍ ആത്മീയതയുടെ അടിത്തറയിലുള്ളതാണെന്ന് വിജ്ഞാന്‍ ഭാരതി സെക്രട്ടറി ജനറല്‍ എ. ജയകുമാര്‍ പറഞ്ഞു.

അയുര്‍വ്വേദ ചികിത്സാ ശാഖയുടെ വ്യാപനം വര്‍ഷങ്ങളായി വിജ്ഞാന്‍ ഭാരതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആരോഗ്യമേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്നു പ്രഗത്ഭ വ്യക്തിത്വങ്ങളെയും ആദരിക്കുന്നതില്‍ വിജ്ഞാന്‍ ഭാരതിക്ക് അതിയായ അഭിമാനമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു.

Related News from Archive
Editor's Pick