ഹോം » കേരളം » 

ശബരിമല: സന്നിധാനത്ത് സുരക്ഷാ ക്രമീകരണം ശക്തമാക്കി

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

വെര്‍ച്ച്യുല്‍ ക്യൂവില്‍ എത്തുന്ന ഭക്തരെ പോലീസ് പരിശോധിക്കുന്നു

ശബരിമല: തിരക്ക് വര്‍ധിച്ചതോടെ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കി. മുന്‍കാലങ്ങളില്‍ അഭിമുഖീകരിച്ച ചില സാഹചര്യങ്ങളും വിലയിരുത്തിയശേഷമാണ് സന്നിധാനത്ത് ഇപ്പോഴത്തെ സുരക്ഷാ സംവിധാനങ്ങള്‍ ക്രമപ്പെടുത്തിയതെന്ന് ശബരിമല ചീഫ് കോര്‍ഡിനേറ്ററും ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപിയുമായ സുധേഷ്‌കുമാര്‍ പറഞ്ഞു.

നടപ്പന്തലിലെ വെര്‍ച്ച്യുല്‍ക്യൂവില്‍ ശക്തമായ പരിശോധനയ്ക്ക് ശേഷമാണ് അയ്യപ്പന്മാരെ പതിനെട്ടാംപടി കയറ്റുന്നത്. ശബരിമലയെയും സമീപപ്രദേശത്തെയും നിരീക്ഷിക്കുന്നതായി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു. 72 സിസിടിവി ക്യാമറകളാണ് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.  മറ്റു സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷാ സഹകരണം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിച്ചു.

കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, തെലുങ്കാന എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തെ കണ്‍ട്രോള്‍റൂമില്‍ ഇതര സംസ്ഥാനക്കാരുടെ സുരക്ഷയ്ക്ക് കേരള പോലീസിനെ സഹായിക്കാക്കും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ആര്‍പിഎഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സേവനം സന്നിധാനത്തും പരിസരങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ആഴ്ചയും ഐജിമാരില്‍ ഒരാള്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തും.

Related News from Archive
Editor's Pick