ആലപ്പുഴ: മുദ്രായോജന പദ്ധതി പ്രകാരം വായ്പയെടുക്കാനെത്തുന്നവരെ നിരുത്സാഹപ്പെടുത്തി മുദ്ര പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിക്കുന്ന ബാങ്ക് മാനേജരെ ബിജെപി ഉപരോധിച്ചു. പുന്നപ്ര കനറാ ബാങ്ക് മാനേജരെയാണ് ബിജെപി പുന്നപ്ര- പറവൂര്‍ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വി. ബാബുരാജ്, സെക്രട്ടറി ആര്. കണ്ണന്, ഖജാന്‍ജി ബിജു തുണ്ടില്‍, ഏരിയ കമ്മറ്റി പ്രസിഡന്റുമാരായ എസ്. ശശിധരന് നായര്‍, എസ്. സുമേഷ്, ജനറല്‍ സെക്രട്ടറിമാരായ കെ. അനില്‍കുമാര്‍, എസ്. ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: