ഇടുക്കി: മൂന്നാര്‍ പരിധിയിലെ പത്ത് പഞ്ചായത്തുകളില്‍ 21ന് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെതിരെ സിപിഐ. ഹര്‍ത്താല്‍ ജനദ്രോഹമെന്ന് സൂചിപ്പിച്ച് സിപിഐ മണ്ഡലം സെക്രട്ടറി പളനിവേലിന്റെ പേരില്‍ നോട്ടീസ് പുറത്തിറക്കിയാണ് സിപിഐ ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.
മൂന്നാറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പട്ടയ വിതരണം അട്ടിമറിക്കാനാണ് ഹര്‍ത്താല്‍. ജനത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ഹര്‍ത്താലിനെതിരാണ് സിപിഐയെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. നോട്ടീസില്‍ ഒരു ഭാഗത്തും സിപിഎമ്മിന്റെ പേരെടുത്ത് പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: