ഹോം » ഭാരതം » 

അടിസ്ഥാന വികസനം പ്രധാനമന്ത്രി അവലോകനം ചെയ്തു

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

ന്യൂദല്‍ഹി: പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി , ഭവന, കല്‍ക്കരി, ഊര്‍ജ്ജം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യ മേഖലകളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു.

രണ്ടര മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, നിതി ആയോഗ്, വിവിധ അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. റോഡ് പദ്ധതിക്കു കീഴില്‍ ലക്ഷ്യമിട്ടിരുന്നതില്‍ 81% ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനായി.

ഇത് 1.45 ലക്ഷം ജനവാസകേന്ദ്രങ്ങള്‍ വരും. ‘മേരി സഡക്’ അപ്ലിക്കേഷനില്‍ ലഭിക്കുന്ന പരാതികള്‍ ത്വരിതഗതിയില്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.  2019 ഓടെ ഗ്രാമീണ മേഖലകളില്‍ ഒരു കോടി വീടുകള്‍ നിര്‍മ്മിക്കുന്നപദ്ധതിയുടെ പുരോഗതി വിലയിരുത്തി.

Related News from Archive
Editor's Pick