മൂന്നാര്‍(ഇടുക്കി): പഴനി-മൂന്നാര്‍-ശബരിമലപാത ദേശീയ പാതയാക്കി നവീകരിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതപ്പ് മന്ത്രി നിതിന്‍ഗഡ്ഗരി. മൂന്നാറില്‍ മൂന്നാര്‍-ബോഡിമെട്ട് പാതയുടെ നവീകരണ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
370 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ പാത നവീകരിക്കും. കൊച്ചി-മൂന്നാര്പാത നാലുവരിയാക്കും. കേരളത്തില്‍ കേന്ദ്ര ടൂറിസം മന്ത്രാലയവുമായി ആലോചിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി ടൂറിസം സഹമന്ത്രി അല്‍ ഫോണ്‍സ് കണ്ണന്താനം കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് കേന്ദ്രമന്ത്രി ഗഡ്ഗരിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജി. സുധാകരന് വ്യക്തമാക്കി. ജോയിസ് ജോര്‍ജ് എംപി, ദേവികുളം എംഎല്‍എ എസ.് രാജേന്ദ്രന് എന്നിവരും നാഷണല്‍ ഹൈവേ അതോറിട്ടിയുടെ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: