ഹോം » കേരളം » 

സാധാരണക്കാരന്റെ സംതൃപ്തിയാണ് ജിഡിപി വളര്‍ച്ച: ആനന്ദബോസ്

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017
ഐഐഇഎഫ്

കൊച്ചി: സാധാരണക്കാരന്റെ സംതൃപ്തിയും സന്തോഷവുമാണ് മൊത്തം ആഭ്യന്തര ഉല്പാദനത്തില്‍(ജിഡിപി) പ്രതിഫലിക്കുന്നതെന്ന് ഡോ. സി.വി. ആനന്ദബോസ്. സാധാരണ മനുഷ്യന് എന്താണ് വേണ്ടത്? ആദ്യം ഒരു ജോലി. പിന്നീട് ജോലിയി ലുള്ള വളര്‍ച്ച. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍. ഇതു ലഭിച്ചാല്‍ അയാള്‍ സംതൃപ്തനാണ്.

കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, എന്നിവയും ഓരോ മനുഷ്യനെയും സംതൃപ്തനാക്കുന്നു. സര്‍ക്കാര്‍ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതും ഇതിനാലാണെന്നും അദ്ദേഹം പറഞ്ഞു.  ഇന്‍ക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ (ഐഐഇഎഫ് 2017) ജിഡിപിക്കപ്പുറമുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഡിപി എന്നുള്ളത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്ന അവസാന വാക്കല്ല. ജിഡിപിക്കും അപ്പുറമാണ് സാമ്പത്തിക വളര്‍ച്ചയുടെ അളവുകോല്‍. ജിഡിപി എന്നത് മൊത്തം ആഭ്യന്തര ഉല്പാദനമാണെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് അത് മൊത്തം ആഭ്യന്ത സന്തോഷമാണെന്നും ആനന്ദബോസ് അഭിപ്രായപ്പെട്ടു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick