ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ദേവസ്വങ്ങളിലെ മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധം: എഴുത്തച്ഛന്‍ സമാജം

November 17, 2017

തൃശൂര്‍: കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് അഖിലകേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ തിരുവിതാം കൂറിന്റെ ദേവസ്വം ബോര്‍ഡുകളില്‍ 90% നായര്‍ , നമ്പൂതിരി പ്രാതിനിധ്യം ഉണ്ട്.
7000 ജോലികളില്‍ 6000 പേരും സവര്‍ണ്ണര്‍ കയ്യടക്കിയിരിക്കുകയാണ്. ഇനിയും അവര്‍ക്ക് 10% മുന്നോക്കക്കാര്‍ക്ക് നല്‍കുന്ന നടപടി തികഞ്ഞഫാസിസ്റ്റ് നടപടിയാണ്. ഇതിനെതിരെ വിവിധ ദളിത,് പിന്നോക്കസമുദായമുന്നണികളുമായി സഹകരിച്ചുകൊണ്ട് ഈ നടപടിയെ കോടതിയില്‍ ചോദ്യം ച്ചെയ്യും.
സംസ്ഥാനപ്രസിഡന്റ് പി.ആര്‍. സുരേഷ് അദ്ധ്യക്ഷനായി കെ.ജി. അരവിന്ദാക്ഷന്‍ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.ബി.വിജയകുമാര്‍, സി.എന്‍.സജീവന്‍, ടി.കെ.ഗോപാലകൃഷ്ണന്‍, വി.വി.അനില്‍കുമാര്‍, ശ്രീധരന്‍ പെരുമണ്ണ്, കെ.എന്‍.ഭാസ്‌ക്കരന്‍, ഡോ.എ.എന്‍.ശശിധരന്‍, കെ.എന്‍.വാസുദേവന്‍, അഡ്വ.എന്‍.സന്തോഷ്, പി.യു.ചന്ദ്രശേഖരന്‍, പി.എസ്.രാജന്‍, വി.ജി.മോഹനന്‍, ആര്‍.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick