ഹോം » കേരളം » 

പുതിയ വികസന നിർദ്ദേശങ്ങളുമായി ഐഐഇഫ് 2017

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017
ഐഐഇഎഫ്

കൊച്ചിയില്‍ ഇന്‍ക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറത്തിന് (ഐഐഇഎഫ് 2017) തുടക്കം കുറിച്ച് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ദീപം കൊളുത്തുന്നു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, സിഎംആര്‍എല്‍ മുന്‍ എംഡി ഏലിയാസ് ജോര്‍ജ്, നിതി ആയോഗ് അംഗം രമേഷ് ചന്ദ്, കല്യാണ്‍ സില്‍ക്‌സ് എംഡി പട്ടാഭിരാമന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമീപം.

കൊച്ചി: പുതിയ വികസന നിര്‍ദ്ദേശങ്ങളും കാഴ്ചപ്പാടുകളുമവതരിപ്പിച്ച് ഇന്‍ക്ലുസീവ് ഇന്ത്യ ഇക്കണോമിക് ഫോറം (ഐഐഇഎഫ് 2017). ജന്മഭൂമിയും കെപിഎംജി ഇന്ത്യയും സംയുക്തമായി ലുലു മാരിയറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് നിര്‍ദ്ദേശങ്ങളുയര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയവും പദ്ധതികളും ചര്‍ച്ച ചെയ്ത പരിപാടിയില്‍ കേന്ദ്ര മന്ത്രിമാരും ഈ രംഗത്തെ വിദഗ്ധരും പങ്കുചേര്‍ന്നു.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ നിലവിളക്കുകൊളുത്തിയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ‘ഇന്ത്യയുടെ വികസനത്തില്‍ റോഡ് വികസനത്തിന്റെ പങ്ക്’ എന്ന വിഷയത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സംസാരിച്ചു. ‘കാര്‍ഷിക രംഗത്തെ കാഴ്ചപ്പാട്, ആസൂത്രണം, ഫലം’ എന്ന വിഷയത്തില്‍ പ്രൊഫ. രമേഷ് ചന്ദും, ‘നിക്ഷേപ സംസ്ഥാനമെന്ന നിലയില്‍ കേരളം: സാധ്യതകളും യാഥാര്‍ത്ഥ്യവും’ എന്ന വിഷയത്തില്‍ ഏലിയാസ് ജോര്‍ജ്ജും, ‘ഇന്ത്യയിലെ ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍: പ്രസക്തിയും പങ്കും’ എന്ന വിഷയത്തില്‍ വിക്രംജിത് സിങ്ങും തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. ജിഡിപിക്കപ്പുറമുള്ള മാറ്റങ്ങളെ കുറിച്ച് ഡോ.സി.വി. ആനന്ദബോസ്, നോട്ട് നിരോധനത്തെ കുറിച്ച് അഭിഷേക് ആനന്ദ്, ഡിജിറ്റല്‍ ഇക്കണോമിയെകുറിച്ച് രഞ്ജന്‍ ശ്രീധരന്‍ എന്നിവരും സംസാരിച്ചു.

ഇന്‍ക്ലുസീവ് ഇന്ത്യ ഇക്കണോമിക് ഫോറത്തിന്റെ സദസ്

മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി. പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്), ജോയ് ആലുക്കാസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങി നിരവധിപേരെത്തി. കെപിഎംജി ഡയറക്ടര്‍ ജയകൃഷ്ണന്‍ സ്വാഗതമാശംസിച്ചു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.

Related News from Archive
Editor's Pick