ഹോം » ലോകം » 

കാമറൂൺ പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം

വെബ് ഡെസ്‌ക്
November 18, 2017

യോണ്ടെ: കാമറൂണ്‍ തലസ്ഥാനമായ യോണ്ടെയിലുള്ള പാര്‍ലമെന്റ് മന്ദിരത്തില്‍ തീപിടിത്തം. പാര്‍ലമെന്റിന്റെ പ്രധാന മന്ദിരത്തിലെ നാലു നിലകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.

കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ നിന്നാണ് തീ ഉയരുന്നത് കണ്ടതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച്‌ സി ആര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തിനു കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കമ്യൂണിക്കേഷന്‍ മന്ത്രി ഇസ ചിരോമ വ്യക്തമാക്കി.

പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ് ഡി എഫ്) ഓഫീസ് പൂര്‍ണമായും കത്തിയെരിഞ്ഞു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും ഫര്‍ണിച്ചറും കത്തിനശിച്ചതായി എസ് ഡി എഫ് വക്താവ് പറഞ്ഞു.

Related News from Archive
Editor's Pick