ഹോം » ഭാരതം » 

ശ്രീനഗറിൽ കൂടുതൽ സുരക്ഷയൊരുക്കി സൈന്യം

വെബ് ഡെസ്‌ക്
November 18, 2017

ശ്രീനഗര്‍: ഭീകരാക്രമണം വർധിച്ച സാഹചര്യത്തിൽ ശ്രീനഗറിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വെള്ളിയാഴ്ച ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമെ ഭീകരരുടെ തലവൻ മുഗായിസ് മിറിനെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുകയാണിപ്പോൾ. അല്‍ഖ്വയ്ദയുടെ പുതിയ വിഭാഗമായ അന്‍സര്‍ ഗസ്വത്തുള്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് കൊല്ലപ്പെട്ട മുഗായിസ് എന്നാണ് വിവരം. ശ്രീനഗറിലെ സക്കൂറ പ്രദേശത്തുവച്ചണ് ഭീകരരുടെ തലവനെ സൈന്യം വധിച്ചത്.

Related News from Archive
Editor's Pick