ഹോം » കേരളം » 

പോലീസ് ജനങ്ങളോട് വിനയത്തോടെ പെരുമാറണം; മുഖ്യമന്ത്രി

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017

പാലക്കാട്: പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മുട്ടിക്കുളങ്ങര കേരള അംഡ് പൊലീസ് സെക്കന്‍ഡ് ബെറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അതേസമയം കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണം. ആരുടെയും അന്തസ്സിനെ ഹനിക്കാനോ, ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick