അമ്പലപ്പുഴ: തോട്ടപ്പള്ളിയില്‍ നാലു മരപ്പട്ടി കുഞ്ഞുങ്ങളെ റോഡരികില്‍ കണ്ടെത്തി. വനംവകുപ്പു ഉദ്യോഗസ്ഥര്‍ എത്തിയില്ല. ഇന്നലെ രാവിലെ തോട്ടപ്പള്ളി സ്പില്‍വേ പാലത്തിന് തെക്ക് പല്ലന റോഡരികിലാണ് നാല് മരപ്പട്ടി കുഞ്ഞുങ്ങളെ നാട്ടുകാര്‍ കണ്ടെത്തിയത്.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ഉടന്‍ എത്താമെന്ന് പറഞ്ഞതല്ലാതെ ഇന്നലെ ഏറെ വൈകിയും എത്തിയില്ല. തുടര്‍ന്ന് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിനിടയില്‍ ഉദ്യോഗസ്ഥരെ പല തവണ വിളിച്ചെങ്കിലും ധിക്കാരപരമായി പെരുമാറിയെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: