ഭവന്തി നമ്രാസ്തരവഃഫലോദ്ഗമൈ-
ര്ന്നവാംബുഭിര്ദൂര വിളംബിനോഘനാഃ
അനുദ്ധതാസ്സല് പുരുഷാസമൃദ്ധിഭിര്-
സ്വഭാവ ഏഷൈവ പരോപകാരിണാം
വൃക്ഷങ്ങള്‍, പഴങ്ങളുളളതുകൊണ്ട് ശാഖകളെ താഴ്ത്തി നില്ക്കുന്നു. മേഘങ്ങള്‍ ജലത്തെ വഹിക്കുന്നതിനാല്‍ വളരെ പതുക്കെ സഞ്ചരിക്കുന്നു. സജ്ജനങ്ങള്‍, എത്ര സമ്പത്തുണ്ടായാലും വളരെ താഴ്മയോടെ പെരുമാറുന്നു. അവര്‍ക്ക് അഹങ്കാരം ലവലേശമില്ലാ. പരോപകാരികളായ ഏവരുടേയും സ്വഭാവ വൈശിഷ്ട്യം ഇപ്രകാരമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: