ഹോം » ലോകം » 

മാനുഷി ഛില്ലര്‍ ലോക സുന്ദരി

പ്രിന്റ്‌ എഡിഷന്‍  ·  November 18, 2017


ബീജിങ്: ഇന്ത്യയുടെ മാനുഷി ഛില്ലര്‍ക്ക് 2017ലെ ലോക സുന്ദരിപ്പട്ടം. ലോക സുന്ദരിയാകുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 130 പേരെ പിന്തള്ളിയാണ് മാനുഷിയുടെ കിരീടനേട്ടം.

പതിനേഴ് വര്‍ഷത്തിനുശേഷമാണ് ലോക സുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്. രണ്ടായിരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ചോപ്രയാണ് അവസാനമായി ഈ നേട്ടം കൈവരിച്ചത്. ഹരിയാനയില്‍ നിന്നുള്ള മാനുഷി മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. ഫെമിന മിസ് ഇന്ത്യയില്‍ ജേത്രിയായാണ് ലോക സുന്ദരിപ്പട്ടത്തിന് മത്സരിക്കാന്‍ മാനുഷി യോഗ്യത നേടിയത്.

Related News from Archive
Editor's Pick