ഹോം » കേരളം » 

രാജ്യ വികസനത്തിന് വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണം: കേന്ദ്രമന്ത്രി

പ്രിന്റ്‌ എഡിഷന്‍  ·  November 19, 2017

ആലപ്പുഴ: സന്‍സദ് ആദര്‍ശ് ഗ്രാം യോജന നടപ്പാക്കാന്‍ സാങ്കേതിക വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഗ്രാമങ്ങളുടെ സമഗ്രമായ വികസനത്തിന് സഹായകരമാകുമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.

സംസ്ഥാനത്ത് സന്‍സദ് ആദര്‍ശ് ഗ്രാം യോജന നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്ലിനെ മന്ത്രി അഭിനന്ദിച്ചു. പാറ്റൂര്‍ ശ്രീബുദ്ധ എഞ്ചിനീയറിങ് കോളേജില്‍ പദ്ധതിയുടെ ദേശീയ തല പരിശീലനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള സാങ്കേതിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി.ഐസക് അദ്ധ്യക്ഷനായി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശകസമിതിയംഗം പ്രൊഫ.ആര്‍. ഹരിഹരന്‍, ശ്രീബുദ്ധാ എന്‍ജിനീയറീങ് കോളേജ് ചെയര്‍മാന്‍ പ്രൊഫ.കെ. ശശികുമാര്‍, ട്രഷറര്‍ കെ.കെ. ശിവദാസന്‍ പ്രിന്‍സിപ്പല്‍ ഡോ.എസ്. സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick