ഹോം » പ്രാദേശികം » ആലപ്പുഴ » 

ചക്കുളത്തുകാവില്‍ പൊങ്കാല; ഒരുക്കങ്ങള്‍ വിലയിരുത്തി

November 19, 2017

എടത്വാ: ചക്കുളത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നടത്തിപ്പിനെക്കുറിച്ചുള്ള അവലോകന യോഗത്തില്‍ വിവിധ വകുപ്പിനെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, വിവിധ സാമൂഹ്യ-സാംസ്‌കാരിക സംഘടന പ്രതിനിധികളും, പങ്കെടുത്തു.
പൊങ്കാലയുടെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ചക്കുളത്തുകാവ് കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അദ്ധ്യക്ഷനായി.
തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ഇ. വര്‍ഗീസ്, ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ചമ്പക്കുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് രമണി എസ്. ഭാനും, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സുനില്‍കുമാര്‍, ബ്ലോക്ക് പഞായത്ത് അംഗം സിന്ദു മഹേശ്, തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ ലാലി അലക്‌സ്, ബാബു വലിയവീടന്‍, പ്രകാശ് പനവേലില്‍, അജിത്ത് കുമാര്‍ പിഷാരത്ത്, ഷാന്‍ പി. കടപ്ര, ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. ഗോപാലകൃഷ്ണന്‍ നായര്‍, രമേഷ് ഇളമണ്‍, സന്തോഷ് ഗോകുലം എന്നിവര്‍ പ്രസംഗിച്ചു.

Related News from Archive
Editor's Pick