ഹോം » കേരളം » 

ആനന്ദന്‍ വധം: മുഖ്യമന്ത്രി മറുപടി പറയണം- കുമ്മനം

വെബ് ഡെസ്‌ക്
November 19, 2017

ഗുരുവായൂരില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദന്റെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അമ്മ അംബികയേയും സഹോദരന്‍ അഭിഷേകിനേയും ആശ്വസിപ്പിക്കുന്നു

ഗുരുവായൂര്‍: കേരളത്തില്‍ കൊലപാതക രാഷ്ട്രീയമില്ലെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഗുരുവായൂരിലെ ബിജെപി പ്രവര്‍ത്തകന്‍ ആനന്ദന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഗുരുവായൂര്‍ നെന്മിനിയില്‍ സിപിഎം- ജിഹാദി കൂട്ടുകെട്ട് കൊലപ്പെടുത്തിയ ആനന്ദന്റെ അമ്മയേയും സഹോദരനേയും വീട്ടില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കാനോ, സമാശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അതേസമയം ഉത്തരേന്ത്യയില്‍ തീവണ്ടിയിലെ സീറ്റു തര്‍ക്കത്തിനിടയില്‍ മരണപ്പെട്ടയാളുടെ വീട് സന്ദര്‍ശിക്കാനും നഷ്ടപരിഹാരം നല്‍കുവാനും കേരള മുഖ്യമന്ത്രിയ്ക്ക് സമയമുണ്ടായിരുന്നു.

കൊല്ലപ്പെട്ട ആനന്ദന്റേയും മറ്റുള്ളവരുടേയും വീടുകള്‍ സന്ദര്‍ശിച്ച് ആശ്രിതരുടെ നിസ്സഹായത മനസ്സിലാക്കി നഷ്ടപരിഹാരം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും, അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ആര്‍. അനീഷ് തുടങ്ങിയവര്‍ കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.

Related News from Archive
Editor's Pick