ഹോം » കേരളം » 

ഹിന്ദുഐക്യവേദിയുടെ ജനജാഗ്രതാ സദസ് 21ന്

November 19, 2017

ഇടുക്കി: ഐഎസ് ഭീകരതയ്‌ക്കെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ 21ന് ജില്ലാ കേന്ദ്രങ്ങളില്‍ ജനജാഗ്രതാസദസ് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. കോട്ടയത്ത് 26നും തൊടുപുഴയില്‍ 23നുമാണ് പരിപാടി.

സ്ത്രീകളടക്കം 70ല്‍ അധികം മലയാളികള്‍ ഐ.എസില്‍ ചേരുകയും അതില്‍ 15 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും കേരളം ഐഎസ് ഭീകരവാദത്തിനെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത്. സിറിയ അടക്കമുള്ള രാഷ്ട്രങ്ങളില്‍ ഐ.എസ് ചാവേറുകളായി പോയവര്‍ സംസ്ഥാനത്തേക്ക് മടങ്ങുന്ന വിവരവും സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല.

സിറിയയിലേക്ക് പോയവര്‍ക്കും തിരികെ വരുന്നവര്‍ക്കും കേരളത്തിലെ ചില ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബിജു പറഞ്ഞു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick