ഹോം » കേരളം » 

‘സംസ്ഥാന ഭരണം ഐസിയുവില്‍’

November 19, 2017

കൊച്ചി: ഇടതു മുന്നണി കലഹ മുന്നണിയായി മാറിക്കഴിഞ്ഞുവെന്നും സംസ്ഥാനത്ത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരസ്പര വിശ്വാസവും ഐക്യവും ഇല്ലാതെ മുന്നോട്ടു പോകുന്ന ഒരു മുന്നണിക്ക് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ വിഷയങ്ങളിലും സിപിഐയ്ക്ക് വ്യത്യസ്ത അഭിപ്രായങ്ങളായിരുന്നു. മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും വിശ്വാസമില്ല. ഈ സാഹചര്യത്തില്‍ ഭരണം മുന്നോട്ടു പോകുക അസാധ്യമാണ്.

Related News from Archive
Editor's Pick