തലയോലപ്പറമ്പ് : മതപരമായ അകല്‍ച്ച ഇന്ന് കൂടിവരികയാണെ് സാഹിത്യകാരന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു ഒരു മതവും മനുഷ്യനേക്കാള്‍ വലുതല്ല, എല്ലാമതവും സാഹോദര്യത്തെ പ്രോത്സാഹിപ്പിക്കണം. സ്നേഹമാണ് വലുത്. അതായിരിക്കണം മതം അദ്ദേഹം പറഞ്ഞു.തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തില്‍ ശ്രീനാരായണഗുരു സന്ദര്‍ശിച്ചതിന്റെ നവതിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. മലയാളത്തിലെ അതുല്യനായ ഒരു കവിയായിരുന്നു ഗുരുദേവന്. ദൈവദശകം എന്ന കവിതയേക്കാള്‍ മികച്ചത് ഇന്ന് മലയാളത്തില്‍ എഴുതപ്പെട്ടിട്ടില്ല. മതപരമായ അകല്‍ച്ച കുറയണമെങ്കില്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്താനം ക്ഷേത്രത്തില്‍ ശ്രീനാരായണഗുരു സന്ദര്‍ശിച്ചതിന്റെ നവതിസ്മാരകശിലാ സമര്‍പ്പണവും നടത്തി. എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റ് കെ. സത്യന് വാളവേലിയുടെ അദ്ധ്യക്ഷനായി. നവതി സമ്മേളനത്തില്‍ ശിവഗിരിമഠം കുറിച്ചി ആശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും ക്ഷേത്രംതന്ത്രി കുമരകം എം.എന്‍.ഗോപാലന് ഭദ്രദീപപ്രകാശനവും നടത്തി. എസ്എന്‍ഡിപി തലയോലപ്പറമ്പ് യൂണിയന് സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു, കടുത്തുരുത്തി യൂണിയന് പ്രസിഡന്റ് എ.ഡി. പ്രസാദ്, ദേവസ്വം സെക്രട്ടറി പി.ജി. ഷാജിമോന്‍, വി. വാസുദേവ്, സി.കെ. രാജന് വാളവേലില്‍ ഡോ. വി.മദനകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: