കോട്ടയം: വാഗണ്ണില്‍ തീവ്രവാദ പരിശീലനത്തിന് സഹായം ചെയ്തവരെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു. വാഗമണ്ണില്‍ പരിശീലനം നടത്തിയ തീവ്രവാദികളെ അറസ്റ്റിലായെങ്കിലും തീവ്രവാദികള്‍ക്ക് ഒരു മാസത്തേളം എല്ലാ സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തവരെ പറ്റി അന്വേഷിച്ചില്ല.് ഈ പ്രദേശങ്ങളില്‍ സഹായികളായി പ്രവര്‍ത്തിച്ചവര്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവര് ഇപ്പോള്‍ വന്‍ സാമ്പത്തിക ഉടമകളായി മാറി. വാഗമണ്‍, വാകച്ചുവട് പ്രദേശങ്ങളില്‍ സ്ഥലം വാങ്ങി കൂട്ടിയതടക്കം അന്വേഷണ പരിധിയില്‍ കൊണ്ടു വരണം. ഇവരെ സഹായിക്കു ഉദ്യോഗസ്ഥരെപ്പറ്റിയും അന്വേഷിക്കണം. ഇപ്പോള്‍ അവിടെ നടക്കുന്ന ധൃതഗതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ മറ്റും അധികാരികള്‍ തയ്യാറാകണം. വാകച്ചുവട് കൈയ്യേറ്റങ്ങള്‍ക്കെതിരെയും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: