കോട്ടയം: സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 20-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയ സംഘ മഹോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 22 മുതല്‍ 26 വരെ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മേള നടക്കുന്നത്.രാവിലെ 11.30ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അഞ്ച് ദിനങ്ങളിലായി സംഘടിപ്പിക്കുന്ന മേളയില്‍ കാര്‍ഷിക വിള പ്രദര്‍ശനങ്ങള്‍, പൊതുവിള പ്രദര്‍ശന മത്സരം, , പുഷ്പഫല വൃക്ഷാദികളുടെയും പക്ഷിമൃഗാദികളുടെയും പ്രദര്‍ശനവും വിപണനവും, കൂണ്മേള, പനങ്കഞ്ഞി, എട്ടങ്ങാടി പുഴുക്ക് തുടങ്ങിയ വിഭവങ്ങളുമായി പൗരാണിക ഭോജന ശാല, അമ്യൂസ്മെന്റ് പാര്‍ക്ക്, പ്രദര്‍ശന വിപണന സ്റ്റാളുകള്‍, വിജ്ഞാനവും വിനോദവും നിറയ്ക്കുന്ന വിസ്മയക്കാഴ്ചകള്‍, തുടങ്ങിയ നിരവധിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്, പി.ആര്.ഒ സിജോ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനീഷ് കെ.എസ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: