ഹോം » കായികം » 

വടക്കുകിഴക്കിനെ തളച്ച് ജംഷഡ്പൂർ

November 19, 2017

ഗുവാഹത്തി: ഐഎസ്എൽ നാലാം പതിപ്പിലെ രണ്ടാം മത്സരവും സമനിലയിൽ. ഉദ്ഘാടന മത്സരത്തിൽ എടികെയും കേരള ബ്ലാസ്‌റ്റേഴ്‌സും സമനിലയിൽ പിരിഞ്ഞപ്പോൾ ഇന്നലെ നോർത്ത് ഈസ്റ്റ് യുെൈണറ്റഡും നവാഗതരായ ജംഷഡ്പൂർ എഫ്‌സിയുമാണ് സമനില പാലിച്ചത്. നാലാം സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ വിട്ടുനിന്നു.

പന്തടക്കത്തിലും ആക്രമണങ്ങൾ മെനയുന്നതിലും നോർത്ത് ഈസ്റ്റ് മുന്നിട്ടുനിന്നെങ്കിലും ഗോൾ വിട്ടുനിന്നു. ഇരു ടീമിലെയും ഗോൾകീപ്പർമാരുടെ ഉജ്ജ്വല പ്രകടനമാണ് സ്‌ട്രൈക്കർമാരെ ഗോൾ നേടുന്നതിൽ നിന്ന് തടഞ്ഞുനിർത്തിയത്. ഇതിനിടെ കൡയുടെ 78-ാം മിനിറ്റിൽ ജംഷഡ്പൂരിന്റെ ആന്ദ്രെ ബിക്കെയ്ക്ക് ചുവപ്പുകാർഡ് കിട്ടി പുറത്തുപോയതോടെ പത്തുപേരുമായാണ് അവർ കളിച്ചത്.

കളിയുടെ അന്ത്യനിമിഷത്തിൽ നോർത്ത് ഈസ്റ്റിന്റെ ഒരു ശ്രമത്തിന് മുന്നിൽ വിലങ്ങുതടിയായി നിന്നത് ക്രോസ്ബാർ. പരിക്കുസമയത്ത് വീണ്ടും അവസരം ലഭിച്ചെങ്കിലും സ്‌ട്രൈക്കർമാർക്ക് പിഴച്ചതോടെ കളി ആവേശകരമായ സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചു.

Related News from Archive
Editor's Pick