ഹോം » കായികം » 

വോളിബോള്‍ ലീഗ് യാഥാര്‍ഥ്യമാകുന്നു

November 19, 2017

കൊച്ചി: കേരള വോളിബോള്‍ ലീഗിന് ജീവന്‍ വെയ്ക്കുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹായത്തോടെ എട്ടു ടീമുകളെ പങ്കെടുപ്പിച്ച് ലീഗ് നടത്തും. അഞ്ചു വേദികളിലായി മത്സരങ്ങള്‍ നടക്കും. ലീഗിന്റെ നടത്തിപ്പിന് ദല്‍ഹിയിലെ സ്വകാര്യ കമ്പനി എട്ടുകോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് രാജ്യാന്തരവോളിബോള്‍ താരം ടോം ജോസഫ് പറഞ്ഞു.

വോളിബോള്‍ ലീഗുപോലുള്ള പുതിയ ആശയങ്ങള്‍ നടപ്പിലായാല്‍ മാത്രമേ കൂടുതല്‍ കുട്ടികള്‍ ഈ രംഗത്തേയ്ക്ക് വരികയുള്ളു .ഇപ്പോള്‍ ഏതാനും ടൂര്‍ണമെന്റുകള്‍ മാത്രമാണ് നടക്കുന്നത്. പ്രതിഫലവും നാമമാത്രമാണ്. വോളിബോളിലെ പുതിയ നിയമവുമായി നടത്തിയ റെഡ്ബുള്‍ ബാറ്റില്‍ ഫോര്‍ ദി സ്റ്റേറ്റ് ടൂര്‍ണമെന്റ് ചെറുപ്പക്കാരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. പരമ്പരാഗത രീതിയില്‍ നിന്നുമാറി 15 പോയന്റുവീതമുള്ള അഞ്ചു സെറ്റെന്ന ആശയം സ്വീകരിക്കപ്പെട്ടു.

ഒരു തൊഴില്‍ എന്ന നിലയില്‍ സ്വീകരിക്കാവുന്ന ഒന്നായി വോളിബോളിനെ കാണാന്‍ യുവതലമുറയ്ക്ക് ഇത്തരം ടൂര്‍ണമെന്റുകള്‍ പ്രചോദനം നല്‍കുമെന്നും ടോംജോസ്ഫ് പറഞ്ഞു.
സംസ്ഥാനത്തെ വോളിബോള്‍ അസോസിയേഷനെ കേന്ദ്ര അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ സംസ്ഥാനത്തെ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിലയില്ലാതായിരിക്കുകയാണെന്ന് ടോം ജോസഫ് പറഞ്ഞു .

Related News from Archive
Editor's Pick