ഹോം » കേരളം » 

സര്‍ക്കാര്‍ സ്‌കൂളിലെ ബൈബിള്‍ വിതരണം വിവാദത്തില്‍

November 19, 2017

ബത്തേരി: സര്‍ക്കാര്‍ സ്‌കൂളിലെ ബൈബിള്‍ വിതരണം വിവാദത്തില്‍. പുസ്തക ദാനത്തിന്റെ മറവില്‍ നടന്നത് മതപ്രചാരണമാണെന്നാണ് ആരോപണം. പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് പൊതുജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പുസ്തകങ്ങള്‍ സംഭാവനയായി സ്വീകരിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ മറവില്‍ ഇവാഞ്ചലിക്കല്‍ വിഭാഗങ്ങള്‍ സുവിശേഷ ഗ്രന്ഥങ്ങളും ബൈബിളും വന്‍തോതില്‍ വിതരണം ചെയ്യുകയായിരുന്നു.

ബത്തേരിക്ക് സമീപം ആനപ്പാറ ഗവ. ഹൈസ്‌ക്കൂളില്‍ എബനേസര്‍ എന്ന സംഘടന ഇത്തരത്തില്‍ ആയിരത്തോളം ഗ്രന്ഥങ്ങളാണ് വിതരണം ചെയ്തത്. ചുളളിയോട് സ്വദേശിയായ ബാബുരാജ് എന്ന അദ്ധ്യാപകനാണ് ഈ പുസ്തകങ്ങളുടെ വിതരണ ചുമതല ഏറ്റെടുത്തത്. മതപ്രചാരണത്തിന് പൊതുവിദ്യാലയങ്ങളെ വേദിയാക്കുന്നതില്‍ പ്രതിഷേധിച്ച് ചില രക്ഷിതാക്കള്‍ രംഗത്ത് വന്നതോടെ അമ്പലവയല്‍ സബ് ഇന്‍സ്‌പെക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പുസ്തകങ്ങള്‍ തിരിച്ച് വാങ്ങുകയാണ്.

മതപരമായ ആശയ പ്രചാരണങ്ങള്‍ക്ക് വിദ്യാലയത്തെ ഉപയോഗപ്പെടുത്തിയത് ഭരണഘടനാ തത്വങ്ങളുടേയും വിദ്യാഭ്യാസ ചട്ടങ്ങളുടേയും ലംഘനമാണെന്നും ഇതിന് നേതൃത്വം നല്‍കിയ അദ്ധ്യാപകന്റെ പേരില്‍ കേസെടുക്കണമെന്നും കാണിച്ച് വിവിധ സംഘടനകള്‍ പരാതി നല്‍കി.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick