ഹോം » പ്രാദേശികം » എറണാകുളം » 

അയ്യപ്പന്മാര്‍ക്ക് ഇടത്താവളം ഒരുങ്ങി

November 19, 2017

ചോറ്റാനിക്കര: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കഴിഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണര്‍ എം.എസ്.സജയ് അറിയിച്ചു. അയ്യപ്പഭക്തര്‍ക്ക് വിശ്രമിക്കുന്നതിനായി നവരാത്രി മണ്ഡപത്തിലും, കല്യാണമണ്ഡപത്തിലും സൗകര്യങ്ങള്‍ ഒരുക്കി. നിലവിലുള്ള ശൗചാലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി മോടിപിടിപ്പിച്ചതിന് പുറമെ പതിനൊന്ന് താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തി. അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് ഡിടിപിസി കെട്ടിടത്തിന് സമീപം പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയതായും അദ്ദേഹം അറിയിച്ചു. ഇരുപത്തിനാല് മണിക്കൂറും കുടിവെള്ളം ലഭിക്കുന്നതിനും അവശ്യ ഘട്ടങ്ങളില്‍ അടിയന്തിര വൈദ്യസഹായം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിന് പ്രത്യേക ജീവനക്കാരെ ഏര്‍പ്പാക്കിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന ഭക്തര്‍ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുള്ളതായും അസ്സി.കമ്മീഷണര്‍ എം.എസ്. സജയ് അറിയിച്ചു.

Related News from Archive
Editor's Pick