ഇരിട്ടി: കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജെസിബി, ടിപ്പര്‍ ലോറി, ഹിറ്റാച്ചി, കംപ്രസ്സര്‍ തുടങ്ങിയ വാഹന ഉടമകളുടെ സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്റ് ഓണേഴ്സ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ഇരിട്ടി മേഖലാ കണ്വെന്ഷന് ഇന്ന് കുന്നോത്ത് ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സിക്രട്ടറി കാടാച്ചിറ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. ബാബൂസ് ആന്റണി വള്ളിത്തോട് അദ്ധ്യക്ഷത വഹിക്കും. ജോര്‍ജ്ജ് കുട്ടി വാളുവെട്ടിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. വിവിധ നേതാക്കള്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കാടാച്ചിറ ബാബു, ബാബൂസ് ആന്റണി വള്ളിത്തോട്, സുനില്‍ വയലാമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: