ഹോം » ലോകം » 

സ്‌പെയിനിലെ അറ്റോര്‍ണി ജനറല്‍ അന്തരിച്ചു

വെബ് ഡെസ്‌ക്
November 19, 2017

മാഡ്രിഡ്: സ്‌പെയിനിലെ അറ്റോര്‍ണി ജനറല്‍ ജോസ് മാനുവേല്‍ മാസ(66) അന്തരിച്ചു. അര്‍ജന്റീനയിലെ ബുവേനോസ് ആരിസില്‍ വച്ചായിരുന്നു മരണം. മൂത്രാശയത്തിലെ അണുബാധയെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. പ്രധാനമന്ത്രി മരിയാനോ റാഹോയ് ആണ് മരണ വിവരം പുറത്തുവിട്ടത്.

സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ കറ്റാലന്‍ നേതാക്കള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന ആളാണ് മാസ. രാജ്യദ്രോഹത്തിനും വിപ്ലവം ഉണ്ടാക്കിയതിനും പൊതു ഫണ്ട് ദുരുപയോഗം ചെയ്തതിനും കുറ്റം ചുമത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. ഇതിനു പിന്നാലെയാണ് മുന്‍ കറ്റാലന്‍ പ്രസിഡന്റ് കാര്‍ലസ് പൂജമോണ്ടും അഞ്ച് മുന്‍ മന്ത്രിമാരും രാജ്യം വിട്ടത്.

2016 നവംബറിലാണ് മാസ അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുത്തത്.

Related News from Archive
Editor's Pick