ഹോം » ഭാരതം » 

പാക്ക് അതിര്‍ത്തിയില്‍ വന്‍ ലഹരിമരുന്ന് വേട്ട

വെബ് ഡെസ്‌ക്
November 19, 2017

ഫിറോസ്പൂര്‍: ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ബിഎസ്എഫും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് 22 കിലോഗ്രാം ഹെറോയിന്‍, പിസ്റ്റള്‍, പാക്കിസ്ഥാന്‍ സിം എന്നിവയാണ് പിടികൂടിയത്. നൂറ് കോടിരൂപ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ഫിറോസ്പൂര്‍ സെക്ടറില്‍ ബിഎസ്എഫ് പോസ്റ്റിനു സമീപമാണ് സംഭവമുണ്ടായത്. പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരിമരുന്ന് മാഫിയയാണ് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. സുരക്ഷാസേനയും ലഹരികടത്തുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Related News from Archive
Editor's Pick