ഹോം » കായികം » 

ഐഎസ്എല്‍: രണ്ടാം മത്സരവും സമനിലയിലൊതുങ്ങി

വെബ് ഡെസ്‌ക്
November 19, 2017

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്ക് അവസാനിക്കുന്നില്ല. സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരവും സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പുതുമുഖങ്ങളായ ജംഷഡ്പുര്‍ എഫ്‌സിയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്.

ജംഷഡ്പുര്‍ ഗോള്‍മുഖത്തേക്കു നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കു തിരിച്ചുവിടാനായില്ല. ജംഷഡ്പുര്‍ ഗോള്‍കീപ്പര്‍ സുപ്രതോ പാലിന്റെ തകര്‍പ്പന്‍ സേവുകളും നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായി. 78-ാം മിനിറ്റില്‍ ആന്ദ്ര ബിക്കെ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ ജംഷഡ്പുര്‍ പത്തു പേരായി ചുരുങ്ങിയെങ്കിലും ഇതും മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനു കഴിഞ്ഞില്ല.

സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

Related News from Archive
Editor's Pick