ഹോം » കേരളം » 

ആലുവ മാര്‍ക്കറ്റിനു സമീപം കാനയില്‍ യുവാവ് മരിച്ചനിലയില്‍

വെബ് ഡെസ്‌ക്
November 19, 2017

ആലുവ: ആലുവ മാര്‍ക്കറ്റിനു സമീപം കാനയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 30 വയസ് തോന്നിപ്പിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. സ്ഥലത്ത് പോലീസ് പരിശോധന നടത്തി.

കൊലപാതകമാണോ അപകടമരണമാണോ എന്നു വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Related News from Archive
Editor's Pick