കൊട്ടാരക്കര: ഉമ്മന്നൂര്‍ പഞ്ചായത്തിലെ തേവന്നൂരില്‍ നിന്നും സിപിഎം, സിപിഐ, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും 75 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു.
തേവന്നൂര്‍ കരിക്കത്തു ജങ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന് ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ സെക്രട്ടറി അഡ്വ. വയയ്ക്കല്‍ സോമന്, കരീപ്ര സി.വിജയകുമാര്‍, മാലയില്‍ അനില്‍, അണ്ടൂര്‍ രാധാകൃഷ്ണന്, അജിത്ത് ചാലൂക്കോണം, ഉമ്മന്നൂര്‍ അനില്‍, പ്രകാശ് വിലങ്ങറ, കെ.വി.സന്തോഷ് ബാബു എന്നിവര്‍ സംസാരിച്ചു.
ഏഷ്യാഡ് ജങ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനമായിട്ടാണ് പൊതുസമ്മേളനത്തിന് എത്തിയത്.
ശശി കാക്കത്താനം, ശിവന് അമ്പലക്കര, ജയകുമാര്‍, സന്തോഷ്, സന്ദീപ്, രാഹുല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: